സഹ്യന്റെ
മടിത്തട്ടിലെ കാടിനകത്തുളള
ഒരു പ്രദേശം പില്‍ക്കാലത്ത്
'കാടക'മാവുകയും
കര്‍ണാടകാ ഭാഷാ സ്വാധീനത്തില്‍
കാറഡുക്കയായി മാറുകയും ചെയ്തു.
കാറഡുക്കയിലെ
നിരക്ഷരരായവര്‍ക്ക് വിദ്യാഭ്യാസം
നല്‍കാന്‍ വേണ്ടി 'കാടകം'
വിദ്യാരംഭം
കുറിച്ചു.
1927-മുതല്‍
ഇവിടം പ്രാഥമിക വിദ്യാലയപ്രവര്‍ത്തനം
ആരംഭിച്ചു.
വാടകകെട്ടിടങ്ങളിലായിരുന്നു
അന്നു ക്ലാസ്സുകള്‍
പ്രവര്‍ത്തിച്ചിരുന്നത്.
ഗ്രാമീണരെ
സാക്ഷരാക്കുന്നതില്‍ ഈ സ്ഥാപനം
വിജയിച്ചു.
തുടക്കത്തില്‍
ഒന്നു മുതല്‍ അഞ്ചുവരെ
ക്ലാസ്സുകളുളള കാറഡുക്ക
ലോവര്‍ പ്രൈമറി സ്കൂളില്‍
പഠനമാധ്യമം മലയാളമായിരുന്നു.
എഴുപതുകളുടെ
ആദ്യത്തില്‍ കന്നഡയും ഈ
സ്കൂളിലെ പഠന മാധ്യമമായി.1957-ല്‍
ഈ വിദ്യാലയം അപ്പര്‍ പ്രൈമറി
വിദ്യാലയമായി ഉയര്‍ത്തപ്പെട്ടു. ഉന്നതവിദ്യാഭ്യാസസൗകര്യത്തിനായി
നാട്ടുകാരുടെ നിരന്തരമായ
അഭ്യര്‍തനമാനിച്ച് 1974-ല്‍
ഈ യു.പി
സ്ക്കുള്‍ ഹൈസ്ക്കുളായി
ഉയര്‍ത്തപ്പെട്ടു. തൊഴില്‍
അധിഷ്ഠിത വിദ്യാഭ്യാസത്തിന്
കൂടുതല്‍ ഊന്നല്‍ നല്‍കികൊണ്ട്
വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി
സ്കൂളായി ഉയര്‍ത്തപ്പെട്ടപ്പോള്‍
1984-ല്‍
കാറഡുക്ക ജി.വി.എച്ച്.എസ്.എസ്
കൃഷിഐഛിക വിഷയമാക്കി മാറ്റി.
1986-ല്‍
ജൂണില്‍ സ്ക്കളില്‍ N.C.C
യൂണിറ്റ്
പ്രവര്‍ത്തനം ആരംഭിച്ചു.
ന്യൂഡല്‍ഹിയിലെ
റിപ്പബ്ലിക്ദിനത്തിലെ പരേഡില്‍
കുട്ടികളെ പങ്കെടുപ്പിക്കാന്‍
കഴിഞ്ഞു എന്നത് N.C.Cയുടെ
അഭിമാനാര്‍ഹമായ പുരസ്കാരമാണ്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ