2014, ഓഗസ്റ്റ് 23, ശനിയാഴ്‌ച

KAVITHAKAL

കടലാസുതോണി

സമയമില്ലെന്നുമേ കടലാസുതോണിതന്‍
അരികിലിരുന്നൊന്നു കൊഞ്ചുവാനായ്
ഇവിടെയീ ഫ്ലാറ്റിന്നൊരു കോണിലാണെന്റെ
കഠിനമാം ക്രൂരമാമനുഭവങ്ങള്‍!
ഇഷ്ടമില്ലാതിരുന്നിട്ടുമിന്നെന്നുടെ
അമ്മതന്‍ മര്‍ദ്ദനമോര്‍ത്തുപോയി!
ഈ നഗരവീഥിയില്‍ തോടില്ല പുഴയില്ല
മലിനങ്ങള്‍ പേറുന്ന പാവ മാത്രം!
പ്രതികരണശേഷിയതൊന്നില്ലിവര്‍ക്കാര്‍ക്കു-
മെന്റെയീസ്വപ്നം സഫലമാക്കാന്‍
ഇവിടെയീ മുറിയിലിരുന്നു ഞാനെന്നുടെ
ബാല്യകാലത്തെ സ്മരിച്ചിടുന്നു.
പണ്ടുഞാനെന്റെ തറവാട്ടിലെന്നുടെ
മാതൃഗേഹത്തിലോ പാര്‍ത്തിരുന്നു
പുഴനിറഞ്ഞൊഴുകുമാ കാലത്തുഞാനുമേ
കടലാസുതോണികള്‍ പണിതിരുന്നു
അന്നെന്‍ മനസ്സിലെ സന്തോഷഭരിതമാം
നിമിഷങ്ങളെത്ര ഞാനയപിറക്കി....
എത്രയോ സ്വപ്നങ്ങള്‍ കണ്ടുഞാനെന്നുടെ
ഭാവികാലത്തെക്കുറിച്ചുമാത്രം
എങ്കിലും ഒരുചെറിയ കടലാസുതോണിപോ-
ലലകളില്‍ തടയുന്നതെന്‍ ജീവിതം
സ്വപ്നങ്ങള്‍ കാണുകയെന്നു പ്രവചിച്ച
തത്ത്വചിന്തകനെ ഞാനോര്‍ത്തിടുന്നു.
ശാന്തി, സമാധാന ഭരിതമാമെന്‍ സ്വപ്ന-
മെങ്ങനെ നരകത്തിലെത്തിടുന്നു.
കടലിനും മുക്കുവന്മാര്‍ക്കുമങ്ങപ്പുറം
കടലാസുതോണിയിലെന്‍ ജീവിതം.

2014, ഓഗസ്റ്റ് 21, വ്യാഴാഴ്‌ച

INDIPENDANCE DAY CELEBRATION

ഭാരതത്തിന്റെ 68 സ്വാതത്ര  ദിനം സമുചിതമായി ആചരിച്ചു . സ്കൂൾ സീനിയർ അസിസ്റ്റന്റ്‌  പതാക ഉയർത്തി സ്കൂൾ പി ടി എ  പ്രസിഡന്റ്‌ ശ്രീ വിജയൻ അദ്യക്ഷത വഹിച്ചു . വി എച് എ സ്  ഇ  പ്രിൻസിപ്പൽ  ശ്രിമതി മീര ടീച്ചർ സ്വാഗതം ആശംസിച്ചു . 

വാര്‍ത്താ വായനയില്‍ ശരണ്യ രാജന്‍ ഒന്നാമത്


കുമ്പള ഉപജില്ല സോഷ്യല്‍ സയന്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ വാര്‍ത്താവായന മത്സരത്തില്‍
(മലയാളം മീഡിയം) ഈ വര്‍ഷവും ശരണ്യരാജന്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി.

2014, ഓഗസ്റ്റ് 20, ബുധനാഴ്‌ച

കരടുക്ക  സ്കൂളിൽ ചാന്ദ്രദിനം സമുചിദമായി  ആഘോഷിച്ചു ........

2014, ഓഗസ്റ്റ് 19, ചൊവ്വാഴ്ച

കവിത - ജില്ല കലോത്സവത്തില് യു പീ വിഭാഗത്തില് ഒന്നാം സ്ഥാനം


കടലാസുതോണി

സമയമില്ലെന്നുമേ കടലാസുതോണിതന്‍
അരികിലിരുന്നൊന്നു കൊഞ്ചുവാനായ്
ഇവിടെയീ ഫ്ലാറ്റിന്നൊരു കോണിലാണെന്റെ
കഠിനമാം ക്രൂരമാമനുഭവങ്ങള്‍!
ഇഷ്ടമില്ലാതിരുന്നിട്ടുമിന്നെന്നുടെ
അമ്മതന്‍ മര്‍ദ്ദനമോര്‍ത്തുപോയി!
ഈ നഗരവീഥിയില്‍ തോടില്ല പുഴയില്ല
മലിനങ്ങള്‍ പേറുന്ന പാവ മാത്രം!
പ്രതികരണശേഷിയതൊന്നില്ലിവര്‍ക്കാര്‍ക്കു-
മെന്റെയീസ്വപ്നം സഫലമാക്കാന്‍
ഇവിടെയീ മുറിയിലിരുന്നു ഞാനെന്നുടെ
ബാല്യകാലത്തെ സ്മരിച്ചിടുന്നു.
പണ്ടുഞാനെന്റെ തറവാട്ടിലെന്നുടെ
മാതൃഗേഹത്തിലോ പാര്‍ത്തിരുന്നു
പുഴനിറഞ്ഞൊഴുകുമാ കാലത്തുഞാനുമേ
കടലാസുതോണികള്‍ പണിതിരുന്നു
അന്നെന്‍ മനസ്സിലെ സന്തോഷഭരിതമാം
നിമിഷങ്ങളെത്ര ഞാനയപിറക്കി....
എത്രയോ സ്വപ്നങ്ങള്‍ കണ്ടുഞാനെന്നുടെ
ഭാവികാലത്തെക്കുറിച്ചുമാത്രം
എങ്കിലും ഒരുചെറിയ കടലാസുതോണിപോ-
ലലകളില്‍ തടയുന്നതെന്‍ ജീവിതം
സ്വപ്നങ്ങള്‍ കാണുകയെന്നു പ്രവചിച്ച
തത്ത്വചിന്തകനെ ഞാനോര്‍ത്തിടുന്നു.
ശാന്തി, സമാധാന ഭരിതമാമെന്‍ സ്വപ്ന-
മെങ്ങനെ നരകത്തിലെത്തിടുന്നു.
കടലിനും മുക്കുവന്മാര്‍ക്കുമങ്ങപ്പുറം
കടലാസുതോണിയിലെന്‍ ജീവിതം

നന്ദന എം 
ഏഴു എ