ABOUT US


കാടകം................ നാള്‍വഴികളിലൂടെ...

സഹ്യന്റെ മടിത്തട്ടിലെ കാടിനകത്തുളള ഒരു പ്രദേശം പില്‍ക്കാലത്ത് 'കാടക'മാവുകയും കര്‍ണാടകാ ഭാഷാ സ്വാധീനത്തില്‍ കാറഡുക്കയായി മാറുകയും ചെയ്തു. കാറഡുക്കയിലെ നിരക്ഷരരായവര്‍ക്ക് വിദ്യാഭ്യാസം നല്‍കാന്‍ വേണ്ടി 'കാടകം' വിദ്യാരംഭം കുറിച്ചു. 1927-മുതല്‍ ഇവിടം പ്രാഥമിക വിദ്യാലയപ്രവര്‍ത്തനം ആരംഭിച്ചു. വാടകകെട്ടിടങ്ങളിലായിരുന്നു അന്നു ക്ലാസ്സുകള്‍ പ്രവര്‍ത്തിച്ചിരുന്നത്. ഗ്രാമീണരെ സാക്ഷരാക്കുന്നതില്‍ ഈ സ്ഥാപനം വിജയിച്ചു. തുടക്കത്തില്‍ ഒന്നു മുതല്‍ അഞ്ചുവരെ ക്ലാസ്സുകളുളള കാറഡുക്ക ലോവര്‍ പ്രൈമറി സ്കൂളില്‍ പഠനമാധ്യമം മലയാളമായിരുന്നു. എഴുപതുകളുടെ ആദ്യത്തില്‍ കന്നഡയും ഈ സ്കൂളിലെ പഠന മാധ്യമമായി.

1957-ല്‍ ഈ വിദ്യാലയം അപ്പര്‍ പ്രൈമറി വിദ്യാലയമായി ഉയര്‍ത്തപ്പെട്ടു. അറുപത് കാലഘട്ടത്തോടുകൂടി സ്കൂളിന് സ്വന്തമായി കെട്ടിടങ്ങളുണ്ടായി വനസത്യാഗ്രഹം കാടകത്തിന്റെ ചരിത്രത്താളുകളില്‍ ഇന്നു മായാതെ കിടക്കുന്നു. ഇവയെല്ലാം വിദ്യാലയത്തിന്റെ വളര്‍ച്ചയ്ക്ക് ഏറെ സഹായകമായിട്ടുണ്ട്.

ഉന്നതവിദ്യാഭ്യാസസൗകര്യത്തിനായി നാട്ടുകാരുടെ നിരന്തരമായ അഭ്യര്‍തനമാനിച്ച് 1974-ല്‍ ഈ യു.പി സ്ക്കുള്‍ ഹൈസ്ക്കുളായി ഉയര്‍ത്തപ്പെട്ടു. കാറഡുക്ക എന്ന പ്രദേശത്തെ നെച്ചിപ്പടുപ്പ് , കൊട്ടംകഴി എന്നീ ഏകാധ്യാപകവിദാലയങ്ങള്‍ വിദ്യാഭ്യാസ മേഖലയുടെ ആക്കം കൂട്ടി. തൊഴില്‍ അധിഷ്ഠിത വിദ്യാഭ്യാസത്തിന് കൂടുതല്‍ ഊന്നല്‍ നല്‍കികൊണ്ട് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂളായി ഉയര്‍ത്തപ്പെട്ടപ്പോള്‍ 1984-ല്‍ കാറഡുക്ക ജി.വി.എച്ച്.എസ്.എസ് കൃഷിഐഛിക വിഷയമാക്കി മാറ്റി. 1986-ല്‍ ജൂണില്‍ സ്ക്കളില്‍ N.C.C യൂണിറ്റ് പ്രവര്‍ത്തനം ആരംഭിച്ചു. ന്യൂഡല്‍ഹിയിലെ റിപ്പബ്ലിക്ദിനത്തിലെ പരേഡില്‍ കുട്ടികളെ പങ്കെടുപ്പിക്കാന്‍ കഴിഞ്ഞു എന്നത് N.C.Cയുടെ അഭിമാനാര്‍ഹമായ പുരസ്കാരമാണ്.
അധ്യാപക- രക്ഷാകര്‍ത്ത്യ സമിതിയുടെ അര്‍പ്പണ മനോഭാവത്തോടെയുളള പ്രവര്‍ത്തനവും അധികൃതരുടെ ഭാഗത്തുനിന്നുളള സന്‍മനോഭാവവും മൂലം സ്ക്കളിന് 12 ഏക്കറോളം സ്ഥലവും ആവശ്യത്തിനുളള കെട്ടിടവും ഉണ്ടായിരുന്നു. 1986-ല്‍ കാസറഗോഡ് റവന്യൂ ജില്ല സ്കൂള്‍ യുവജനോത്സവം നടന്നപ്പോഴാണ് ഈ സ്ക്കുള്‍ പ്രത്യേകിച്ച് ശ്രദ്ധചെലുത്തയത്. പഠനം ഒട്ടും കോട്ടം തട്ടാത്ത വിധത്തിലാണ് ഇവിടുത്തെ അധ്യാപനം. കലയുടെയും വിദ്യാഭ്യാസ-സാംസ്കാരിക സമന്വയത്തിന്റെയും നാടാണ് കാറഡുക്ക കെട്ടുറപ്പുളള സംസ്കാരപുരോഗതി ഈ സ്ക്കൂളിനെ എന്നും അജയ്യമ്മാക്കുന്നു.

കേരളചരിത്രം ഒരു പ്രാവശ്യമെങ്കിലും കണ്ണോടിച്ചിട്ടുളളവര്‍ക്ക് 'കാടകം' എന്ന
പേര് അപരിചിതമാവില്ല. കാടകം എന്ന പദത്തിന്റെ അര്‍ത്ഥം കാട്ടിനുളളിലെ സ്ഥലം
എന്നാണ് എങ്കിലും സ്ഥലനാമവുമായി ബന്ധപ്പെട്ട് പഴമക്കാര്‍ പല പുരാണ കഥ പറയുന്നുണ്ട്.

പണ്ട് സീതാപഹരണ സമയത്ത് രാമലക്ഷ്മണന്മാര്‍ സുഗ്രീവ സമേതനായി കാട്ടില്‍ അലയവേ,താടകാ എന്ന രാക്ഷസിയുടെ ഭീമാകാരമായ തല, ആര്‍ക്കുമൊന്നും
അനക്കാന്‍ പോലും കഴിയാത്തവിധം വഴി മധ്യേകിടക്കുന്നതുകണ്ടു.”
ഇതു കണ്ട ശ്രീരാമന്‍ തന്റെ ചെറുവിരലെടുത്ത് തോണ്ടിയെടുത്ത് 400 യോജന
ദൂരത്തേക്ക് വലിച്ചെറിഞ്ഞു. അത് ചെന്ന് വീണിടം ' താടകാ' എന്ന പേര് അറിയപ്പടുന്നു.
കാലക്രമേണ കാടകമായി തീര്‍ന്നുവെന്നാണ് കഥ. കാറഡുക്ക എന്ന നാമം വരാനും 'ഉപോദ്ബലകമായ' ഒരു കഥയുണ്ട്. കാറഡുക്ക നേരത്തെ 'കാസറക്ക' അടുക്കയായിരുന്നത്രെ കാസറക്കാ എന്നാല്‍ കണ്ണട ഭാഷയില്‍ കാഞ്ഞിരമായിരുന്നു ധാരാളം കാഞ്ഞിരമരമുളളതിനാല്‍ 'കാസറക്ക അടുക്ക' എന്ന പേര് വരുകയും പിന്നീട്
കാറഡുക്കയായി മാറുകയും ചെയ്തു.

ഇന്ന് ക്ഷേത്രം സ്ഥിതിചെയ്യുന്ന ചന്ദനടുക്കം എന്ന് സ്ഥലം ഒരു കാലത്ത് വനനിബിഡമായിരുന്നുവത്രെ! പകല്‍ സമയത്ത്പോലും പുലിചീറ്റുന്നത് കേള്‍ക്കാമായിരുന്നത്രെ ഏതായാലും പഴയ കാടകം ഇന്നത്തെ കേരളത്തിലെ മറ്റു
സ്ഥലങ്ങളെന്നപോലെ കാടില്ലാത്ത ഇടമായിക്കഴിഞ്ഞു. സമീപപ്രദേശങ്ങളായ കൊട്ടം കുഴി, പൂവടുക്കം, എന്നീ സ്ഥലങ്ങളുടെ അവസ്ഥയും ഇതു തന്നെയായിരുന്നു. അന്നത്തെ പന്നിക്കുന്ന് മൊട്ടയില്‍ യക്ഷീസങ്കലപ്പം നിലനിന്നിരുന്നു. പത്തോ ഇരുപതോ വര്‍ഷങ്ങള്‍ക്കു മുമ്പ് മുളേളരിയ ഹൈവേയിലൂടെ യാത്ര ചെയ്യുമ്പോള്‍ പൂവടക്ക മുതല്‍
മുളേളരിയ വരെ റോഡിന്റെ ഇരു ഭാഗത്തും നിത്യഹരിത വനങ്ങളുണ്ടായിരുന്നു.

കാടകത്തിന്റെ ചരിത്രത്താളുകളില്‍ എന്നും ജ്വലിച്ചു നില്‍ക്കുന്ന വിപ്ലവകരമായ
സംഭവമായിരുന്നു കാടകം വനസത്യാഗ്രഹം . 1932-33 കാലഘട്ടങ്ങളിലായിരുന്നു കാടകം വനസത്യാഗ്രഹം സ്വതന്ത്ര്യ സമരചരിത്രമെഴുതിയ പലരും പ്രാദേശിക സമരവുമായി അവഗണിച്ച കാടകം വനസത്യാഗ്രഹം രൂപത്തിലും ഭാവത്തിലും ദേശവ്യാപകമായി അലയടിച്ച നിയമലംഘനങ്ങളുടെ ഭാഗമായിരുന്നു. ആ നിലയ്ക്ക് ലക്ഷണമൊത്ത ദേശീയ സമരമുറ ഗാന്ധിജി അടുക്കമുളള നേതാക്കളെ 1932-ല്‍ അറസറ്റു ചെയ്യുകയും കോണ്‍ഗ്രസ് നിയമവിരുദ്ധമാക്കപ്പെടുകയും ചെയ്ത ചുറ്റുപാടില്‍ ഗ്രാമീണ ജനതയില്‍ നിറപിടിച്ച പ്രതിഷേധത്തിന്റെ പൊട്ടിത്തെറിയായിരുന്നുവത്. ആദിവാസികള്‍ അടുക്കമുളളവര്‍ റിസര്‍വ്വ് വനങ്ങളില്‍ നിന്നും വിറക് ശേഖരിക്കുന്നത്
സര്‍ക്കാര്‍ നിരോധിച്ചതിനെതിരെയാണ് സത്യാഗ്രഹം തുടര്‍ന്നത്.

ഗാന്ധിജിയുടെ ദണ്ഡിയാത്രയുടേയും കേളപ്പജിയുടെ നേതൃത്വത്തില്‍‌ പയ്യന്നൂരില്‍
നടന്ന ഉപ്പു സത്യാഗ്രഹത്തിന്റെയും തുടര്‍ച്ചയായിരുന്നു കാടകം വനസത്യാഗ്രഹം. തുടര്‍ച്ചയായ പങ്കാളിത്തം കൊണ്ട് ദേശീയസമരത്തിന്റെ ഒരു ഉത്സവാരംഗമായി മാറുകയായിരുന്നു കാടകം. പ്രശസ്തമായ നാരന്തട്ട തറവാടിന്റെ പത്തായപ്പുരയായിരുന്നു
വനസത്യാഗ്രഹികളുടെ താവളം.

…......