2014, സെപ്റ്റംബർ 16, ചൊവ്വാഴ്ച

കാടകം................ നാള്‍വഴികളിലൂടെ...


സഹ്യന്റെ മടിത്തട്ടിലെ കാടിനകത്തുളള ഒരു പ്രദേശം പില്‍ക്കാലത്ത് 'കാടക'മാവുകയും കര്‍ണാടകാ ഭാഷാ സ്വാധീനത്തില്‍ കാറഡുക്കയായി മാറുകയും ചെയ്തു. കാറഡുക്കയിലെ നിരക്ഷരരായവര്‍ക്ക് വിദ്യാഭ്യാസം നല്‍കാന്‍ വേണ്ടി 'കാടകം' വിദ്യാരംഭം കുറിച്ചു. 1927-മുതല്‍ ഇവിടം പ്രാഥമിക വിദ്യാലയപ്രവര്‍ത്തനം ആരംഭിച്ചു. വാടകകെട്ടിടങ്ങളിലായിരുന്നു അന്നു ക്ലാസ്സുകള്‍ പ്രവര്‍ത്തിച്ചിരുന്നത്. ഗ്രാമീണരെ സാക്ഷരാക്കുന്നതില്‍ ഈ സ്ഥാപനം വിജയിച്ചു. തുടക്കത്തില്‍ ഒന്നു മുതല്‍ അഞ്ചുവരെ ക്ലാസ്സുകളുളള കാറഡുക്ക ലോവര്‍ പ്രൈമറി സ്കൂളില്‍ പഠനമാധ്യമം മലയാളമായിരുന്നു. എഴുപതുകളുടെ ആദ്യത്തില്‍ കന്നഡയും ഈ സ്കൂളിലെ പഠന മാധ്യമമായി.1957-ല്‍ ഈ വിദ്യാലയം അപ്പര്‍ പ്രൈമറി വിദ്യാലയമായി ഉയര്‍ത്തപ്പെട്ടു.     ഉന്നതവിദ്യാഭ്യാസസൗകര്യത്തിനായി നാട്ടുകാരുടെ നിരന്തരമായ അഭ്യര്‍തനമാനിച്ച് 1974-ല്‍ ഈ യു.പി സ്ക്കുള്‍ ഹൈസ്ക്കുളായി ഉയര്‍ത്തപ്പെട്ടു. തൊഴില്‍ അധിഷ്ഠിത വിദ്യാഭ്യാസത്തിന് കൂടുതല്‍ ഊന്നല്‍ നല്‍കികൊണ്ട് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂളായി ഉയര്‍ത്തപ്പെട്ടപ്പോള്‍ 1984-ല്‍ കാറഡുക്ക ജി.വി.എച്ച്.എസ്.എസ് കൃഷിഐഛിക വിഷയമാക്കി മാറ്റി. 1986-ല്‍ ജൂണില്‍ സ്ക്കളില്‍ N.C.C യൂണിറ്റ് പ്രവര്‍ത്തനം ആരംഭിച്ചു. ന്യൂഡല്‍ഹിയിലെ റിപ്പബ്ലിക്ദിനത്തിലെ പരേഡില്‍ കുട്ടികളെ പങ്കെടുപ്പിക്കാന്‍ കഴിഞ്ഞു എന്നത് N.C.Cയുടെ അഭിമാനാര്‍ഹമായ പുരസ്കാരമാണ്.




2014, സെപ്റ്റംബർ 10, ബുധനാഴ്‌ച

2014, സെപ്റ്റംബർ 3, ബുധനാഴ്‌ച

ഓണാഘോഷം 2014 കാരടുക്ക സ്കൂളിൽ

ഓണാഘോഷം  കാരടുക്ക സ്കൂളിൽ 5.9.2014  ന്  സമുചിതമായി ആഘോഷിക്കുന്നു .

പൂക്കള മത്സരം  രാവിലെ കൃത്യം 8.30 ന്  ആരംഭിക്കും - ക്ലാസ്സ്‌  തല മത്സരം നടത്തും

തുടർന്ന്  വൈവിദ്യമാർന്ന മത്സരങ്ങൾ ഗ്രൗണ്ടിൽ അരങ്ങേറും

ഉച്ചയിക്ക്  1.00 മണിക്ക്  ഓണസദ്യ