കടലാസുതോണി
സമയമില്ലെന്നുമേ
കടലാസുതോണിതന്‍
അരികിലിരുന്നൊന്നു
കൊഞ്ചുവാനായ്
ഇവിടെയീ
ഫ്ലാറ്റിന്നൊരു കോണിലാണെന്റെ
കഠിനമാം
ക്രൂരമാമനുഭവങ്ങള്‍!
ഇഷ്ടമില്ലാതിരുന്നിട്ടുമിന്നെന്നുടെ
അമ്മതന്‍
മര്‍ദ്ദനമോര്‍ത്തുപോയി!
ഈ
നഗരവീഥിയില്‍ തോടില്ല പുഴയില്ല
മലിനങ്ങള്‍
പേറുന്ന പാവ മാത്രം!
പ്രതികരണശേഷിയതൊന്നില്ലിവര്‍ക്കാര്‍ക്കു-
മെന്റെയീസ്വപ്നം
സഫലമാക്കാന്‍
ഇവിടെയീ
മുറിയിലിരുന്നു ഞാനെന്നുടെ
ബാല്യകാലത്തെ
സ്മരിച്ചിടുന്നു.
പണ്ടുഞാനെന്റെ
തറവാട്ടിലെന്നുടെ
മാതൃഗേഹത്തിലോ
പാര്‍ത്തിരുന്നു
പുഴനിറഞ്ഞൊഴുകുമാ
കാലത്തുഞാനുമേ
കടലാസുതോണികള്‍
പണിതിരുന്നു
അന്നെന്
മനസ്സിലെ സന്തോഷഭരിതമാം
നിമിഷങ്ങളെത്ര
ഞാനയപിറക്കി....
എത്രയോ
സ്വപ്നങ്ങള്‍ കണ്ടുഞാനെന്നുടെ
ഭാവികാലത്തെക്കുറിച്ചുമാത്രം
എങ്കിലും
ഒരുചെറിയ കടലാസുതോണിപോ-
ലലകളില്‍
തടയുന്നതെന്‍ ജീവിതം
സ്വപ്നങ്ങള്‍
കാണുകയെന്നു പ്രവചിച്ച
തത്ത്വചിന്തകനെ
ഞാനോര്‍ത്തിടുന്നു.
ശാന്തി,
സമാധാന
ഭരിതമാമെന്‍ സ്വപ്ന-
മെങ്ങനെ
നരകത്തിലെത്തിടുന്നു.
കടലിനും
മുക്കുവന്മാര്‍ക്കുമങ്ങപ്പുറം
കടലാസുതോണിയിലെന്‍
ജീവിതം.
നന്ദന എം
ഏഴു എ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ