KAVITHA എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
KAVITHA എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2014 ഓഗസ്റ്റ് 23, ശനിയാഴ്‌ച

KAVITHAKAL

കടലാസുതോണി

സമയമില്ലെന്നുമേ കടലാസുതോണിതന്‍
അരികിലിരുന്നൊന്നു കൊഞ്ചുവാനായ്
ഇവിടെയീ ഫ്ലാറ്റിന്നൊരു കോണിലാണെന്റെ
കഠിനമാം ക്രൂരമാമനുഭവങ്ങള്‍!
ഇഷ്ടമില്ലാതിരുന്നിട്ടുമിന്നെന്നുടെ
അമ്മതന്‍ മര്‍ദ്ദനമോര്‍ത്തുപോയി!
ഈ നഗരവീഥിയില്‍ തോടില്ല പുഴയില്ല
മലിനങ്ങള്‍ പേറുന്ന പാവ മാത്രം!
പ്രതികരണശേഷിയതൊന്നില്ലിവര്‍ക്കാര്‍ക്കു-
മെന്റെയീസ്വപ്നം സഫലമാക്കാന്‍
ഇവിടെയീ മുറിയിലിരുന്നു ഞാനെന്നുടെ
ബാല്യകാലത്തെ സ്മരിച്ചിടുന്നു.
പണ്ടുഞാനെന്റെ തറവാട്ടിലെന്നുടെ
മാതൃഗേഹത്തിലോ പാര്‍ത്തിരുന്നു
പുഴനിറഞ്ഞൊഴുകുമാ കാലത്തുഞാനുമേ
കടലാസുതോണികള്‍ പണിതിരുന്നു
അന്നെന്‍ മനസ്സിലെ സന്തോഷഭരിതമാം
നിമിഷങ്ങളെത്ര ഞാനയപിറക്കി....
എത്രയോ സ്വപ്നങ്ങള്‍ കണ്ടുഞാനെന്നുടെ
ഭാവികാലത്തെക്കുറിച്ചുമാത്രം
എങ്കിലും ഒരുചെറിയ കടലാസുതോണിപോ-
ലലകളില്‍ തടയുന്നതെന്‍ ജീവിതം
സ്വപ്നങ്ങള്‍ കാണുകയെന്നു പ്രവചിച്ച
തത്ത്വചിന്തകനെ ഞാനോര്‍ത്തിടുന്നു.
ശാന്തി, സമാധാന ഭരിതമാമെന്‍ സ്വപ്ന-
മെങ്ങനെ നരകത്തിലെത്തിടുന്നു.
കടലിനും മുക്കുവന്മാര്‍ക്കുമങ്ങപ്പുറം
കടലാസുതോണിയിലെന്‍ ജീവിതം.